
ലണ്ടൻ: എഫ്. എ കപ്പിൽ മിഡിൽസ് ബ്രോയോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായി. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ( 7-8 ) മിഡിൽസ് ബ്രോയുടെ ജയം. യുണൈറ്റഡിനായി സാഞ്ചോ 20ാം മിനിട്ടിൽ ഗോൾ നേടിയപ്പോൾ അറുപത്തി നാലാം മിനിട്ടിൽ ക്രൂക്ക്സിലൂടെ മിഡിൽസ് ബ്രോ സമനില പിടിക്കുകയായിരുന്നു. അതേസമയം 20ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ മിസാക്കിയത് യുണൈറ്റഡിന് വലിയ തിരിച്ചടിയായി.