
ഉർവശി, ധ്യാൻ ശ്രീനിവാസൻ, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
മാക്സ്‌വെൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എച്ച്'. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, മാക്സ്‌വെൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചിത്രം 'ഖാലിപ്പേഴ്സ് ' അടുത്ത മാസം റിലീസാകും. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരാണ് 'ഖാലിപ്പേഴ്സ്' എന്ന ചിത്രത്തിലെ പ്രധാന താരങ്ങൾ. ധ്യാനിനൊപ്പം ആദ്യമായിട്ടാണ് ഉർവശി അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രൊജക്ട് ഡിസൈനർ: ഡേവിസൺ സി.ജെ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, പി.ആർ.ഒ: എ.എസ്. ദിനേശ്.