
ആസിഫ് അലി, ആന്റണി വർഗീസ്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഇന്നലെ വരെ എന്ന് പേരിട്ടു. സിദ്ധിഖ്, ഡോ. റോണി ഡേവിഡ് രാജ്, ശ്രീഹരി, റീബ മോണിക്ക ജോൺ, അതുല്യ ചന്ദ്ര, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സെൻട്രൽ അഡ്വടൈയ്സിംഗ് ഏജൻസിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ രമേഷ് നിർവഹിക്കുന്നു. ബോബി- സഞ്ജയ്യുടെതാണ് തിരക്കഥ.  ആസിഫ് അലിയും ജിസ് ജോയ്യും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത് എന്ന പ്രത്യേകത കൂടിയുണ്ട്.