ulcer-

ആരോഗ്യത്തിന് കൂടുതൽ പ്രശ്നമുണ്ടാക്കുന്ന ഒന്നായ അൾസർ​ അന്നനാളം, ആമാശയം, ചെറുകുടൽ പാളി തുടങ്ങിയ പ്രദേശങ്ങളിൽ വ്രണങ്ങൾ ഉണ്ടാകുന്നതിനെ സൂചിപ്പിക്കുന്നു. പ്രധാനമായും അൾസർ ഉണ്ടാകുന്നത് ഹെലികോബാക്ടർ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്റ്റീരിയ ഉണ്ടാക്കുന്ന അണുബാധ മൂലമാണ്.അൾസർ മൂലമുണ്ടാകുന്ന വേദന ഏതാനും മിനിറ്റുകൾ അല്ലെങ്കിൽ ചിലപ്പോൾ മണിക്കൂറുകളോളം നീണ്ടുനിൽക്കും. ചിലപ്പോൾ രാത്രി നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുവാൻ കഴിയുന്നത്ര കഠിനമായിരിക്കും വേദന. അൾസർ വളരെക്കാലം ചികിത്സിക്കാതെ വിട്ടാൽ വീണ്ടും വീണ്ടും വരാം.

വയറ്റിലെ അൾസറുമായി ബന്ധപ്പെട്ട മറ്റൊരു പൊതുവായ പ്രശ്നം ഓക്കാനം ആണ്. ചില രോഗികൾക്ക് വിശപ്പില്ലായ്മയും അനുഭവപ്പെടാം - പ്രധാനമായും ഭക്ഷണം കഴിച്ചതിന് ശേഷം വേദന ഉണ്ടാവുന്ന സാഹചര്യങ്ങൾ കാരണം. അതിനാൽ, വയറ്റിലെ അൾസർ ഉള്ള രോഗികളിൽ വിശദീകരിക്കാനാകാത്ത വിധത്തിൽ ശരീരഭാരം കുറയുന്നത് ആശ്ചര്യപ്പെടേണ്ടതില്ല. വിശപ്പില്ലായ്മ,​ നെഞ്ചെരിച്ചിൽ,​ വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുക,​ ദഹനക്കേട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതിനാൽ ഇത്തരം ലക്ഷണങ്ങൾ പ്രകടമായ ഉടൻ ചികിത്സ തേടണം.