earthquake

ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ - താജിക്കിസ്ഥാൻ അതിർത്തി മേഖലയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ജമ്മുകാശ്മീരിലും ന്യൂഡൽഹിയിലും നേരിയ ഭൂചലനം. ഉത്തർപ്രദേശിലെ നോയിഡയിലും പ്രകമ്പനം റിപ്പോർട്ട് ചെയ്തു. 20 സെക്കൻഡ് സമയം പ്രദേശത്ത് ഭൂമി കുലുക്കം അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്.

നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി കാശ്മീരിലെ ഭൂചലനത്തിന്റെ സ്ഥിതിഗതികൾ ലഫ്റ്റനന്റ് ഗവർണറെ ഫോണിൽ വിളിച്ച് വിലയിരുത്തി. ഭൂചലനത്തെ തുടർന്ന് കാശ്മീരിലെ ബദ്‌ഗാം ജില്ലയിലെ ചരാർ - ഇ - ഷെരീഫിലെ സൂഫി ആരാധനാലയത്തിന്റെ ഗോപുരത്തിന്റെ മുകൾഭാഗം ചരിഞ്ഞു. എന്നാൽ, കെട്ടിടത്തിന് മറ്റ് നാശനഷ്ടങ്ങളില്ല.