covid

ന്യൂഡൽഹി: രാജ്യത്ത് കൊവി‌ഡിന്റെ മൂന്നാം തരംഗം വൈകാതെ അവസാനിക്കുമെന്ന് സൂചന നൽകി ഐ.സി.എം‌.ആറിലെ വിദഗ്ദർ. മാർച്ചോടെ കേസുകൾ കുത്തനെ കുറഞ്ഞു തുടങ്ങുമെന്നും നിലവിൽ മഹാരാഷ്‌ട്ര, ഡൽഹി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ഉൾപ്പടെ കേസുകൾ കുറഞ്ഞുയുന്നുണ്ടെന്നും, കേസുകൾ കുറയുന്നത് തുടരുമെന്നും ഐ.സി.എം‌.ആറിലെ വിദഗ്ദർ പറയുന്നു.

മഹാരാഷ്‌ട്രയിലും ഡൽഹിയിലും ബംഗാളിലും മൂന്നാം തരംഗത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം പിന്നിട്ടെന്നും ഫെബ്രുവരി അവസാനത്തോടെ ഈ സംസ്ഥാനങ്ങളിൽ മൂന്നാം തരംഗത്തിന് ശമനമുണ്ടാകുമെന്നും ഐ.സി.എം.ആർ അഡീഷണൽ ഡയറക്‌ടർ ജനറൽ ഡോ. സമീരൻ പാണ്ഡെ പറഞ്ഞു.