
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയാക്കാൻ തീരുമാനം. . പാഠഭാഗങ്ങള്‍ തീര്‍ക്കുകയായാണ് ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരീക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
14ന് ആരംഭിക്കുന്ന 9 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്ന കാര്യത്തിൽ തിങ്കളാഴ്ചത്തെ അവലോകനയോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. കൊവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ അടച്ചിരുന്നത്. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.