df

കൊച്ചി: അസാധുവായിപ്പോയ വ്യക്തിഗത എൽ.ഐ.സി പോളിസികൾ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായംനൽകുന്നതിന്റെ ഭാഗമായി ഈമാസം ഏഴുമുതൽ മാർച്ച് 25 വരെ എൽ.ഐ.സിയുടെ പ്രത്യേക പുനരുജ്ജീവന കാമ്പെയ്ൻ സംഘടിപ്പിക്കുന്നു. ഈ മാസമ്പത്തികവർഷം നടക്കുന്ന രണ്ടാമത്തെ പുനരുജ്ജീവന കാമ്പെയ്ൻ ആണിത്. കഴിഞ്ഞ അഞ്ച്‌ വർഷത്തിനുള്ളിൽ പ്രീമിയം അടവ്‌ മുടങ്ങിയ പോളിസികൾ പുതുക്കാം. നിർദ്ദിഷ്ട യോഗ്യത ഉള്ള പ്ലാനുകൾക്കാണ്‌ അവസരം . ചില വ്യവസ്ഥകളും നിബന്ധനകളും ബാധകമായിരിക്കും. പ്രീമിയം അടച്ചുകൊണ്ടിരുന്ന കാലയളവിൽ ലാപ്‌സ്‌ ആയ പോളിസികൾക്ക്‌ മാത്രമാണ്‌ ഈ ആനുകൂല്യം ലഭിക്കുക. പോളിസി കാലാവധി പൂർത്തിയാക്കിയ പോളിസികൾക്ക്‌ ഇതിന്‌ അർഹതയില്ല. അർഹതയുള്ള ആരോഗ്യ, മൈക്രോ ഇൻഷ്വറൻസ്‌ പദ്ധതികളും ലേറ്റ്‌ ഫീസിൽ ഇളവ്‌ കിട്ടും. കൂടുതൽ വിവരങ്ങൾക്ക്: www.licindia.in.