df

മുംബയ്: ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ മികച്ച അറ്റാദായം രേഖപ്പെടുത്തി എസ്.ബി.ഐ. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 62 ശതമാനം ഉയർന്ന് 8,431.9 കോടി രൂപയായി. വിദഗ്ദ്ധർ പ്രവചിച്ച 7,957.4 കോടി രൂപയ്ക്ക് ഏറെ മുകളിലാണ് ഫലങ്ങൾ.

മൂന്നാം പാദത്തിൽ അറ്റ പലിശ വരുമാനം 6.5 ശതമാനം വർദ്ധിച്ച് 30,687 കോടി രൂപയായി. അറ്റ പലിശ മാർജിൻ വാർഷികാടിസ്ഥാനത്തിൽ 6 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 3.4 ശതമാനത്തിലേക്ക് ഉയർന്നു. വായ്പാവളർച്ച മൂന്നാം പാദത്തിൽ 6.5 ശതമാനം വർദ്ധിച്ച് 8.5 ശതമാനമായതായും എസ്.ബി.ഐ അറിയിച്ചു. റീട്ടെയ്ൽ വായ്പകളുടെ വളർച്ചയാണ് ബാങ്കിനെ സഹായിച്ചത്. വാർഷികാടിസ്ഥാനത്തിൽ ഭവനവായ്പ മാത്രം 11.2 ശതമാനം വളർച്ച നേടി. കോർപ്പറേറ്റ്, സ്‌മോൾ ബിസിനസ് സെഗ്മെന്റും മെച്ചപ്പെട്ടു.