
കടയ്ക്കാവൂർ: മോഷ്ടിച്ച മത്സ്യവുമായി ഓട്ടോയിൽ കറങ്ങി വിൽപ്പന നടത്തിയവരെ അഞ്ചുതെങ്ങ് പൊലീസ് പിടികൂടി. അഞ്ചുതെങ്ങ് കേട്ടുപുര സുനാമി കോളനി നിവാസികളായ ഷിബു (42), ജെഫ്രിൻ ലുബിസ് (34)എന്നിവരാണ് പിടിയിലായത്. അഞ്ചുതെങ്ങ് മണ്ണാക്കുളം സ്വദേശി ലേലത്തിൽ വാങ്ങി വിൽപ്പനയ്ക്കായി കൊണ്ടുപോകാൻ സൂക്ഷിച്ചിരുന്ന മത്സ്യം പ്രതികൾ മോഷ്ടിച്ചു ജെഫ്രിൻ ലുബിസ് വാടകയ്ക്ക് ഓടിച്ചിരുന്ന ഓട്ടോയിൽ വർക്കല, വക്കം ഭാഗങ്ങളിൽ വില്പന നടത്തിവരവേയാണ് പ്രതികൾ പിടിയിലായത്. വർക്കല ഡി.വൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഐ.എസ്.എച്ച്.ഒ ചന്ദ്രദാസ്, ജി.എസ്.ഐ. നുജുമുദീൻ, സജീവ്, ജി.എ.എസ്.ഐ. ബിനു, ജി.എസ്.സി.പി.ഒ ഡീൻ, പ്രേം കുമാർ, ഷാൻ, മനോജ്, സി.പി.ഒ. അശ്വിൻ, ജിതിൻ, പ്രീതു ദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സി.സി.ടിവി ദൃശ്യങ്ങളും ഓട്ടോറിക്ഷാ സ്റ്റാന്റുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.