rahul

മുംബയ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ മാനനഷ്ട കേസിൽ വിചാരണ ഈ മാസം 10ന് ആരംഭിക്കും. ഗാന്ധിജിയുടെ വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന പരാമർശത്തെ തുടർന്നാണ് കേസ്. മഹാരാഷ്ട്രയിലെ താനെയിലെ കോടതി കേസ് ഇന്നലെ പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പരാതിക്കാരനായ രാജേഷ് കുന്തെ സ്ഥലത്തില്ലാത്തതിനാൽ കേസ് മാറ്റിവയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് രാഹുൽ തിരക്കിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചിരുന്നു. 2014ൽ താനെയിലെ ഭിവണ്ടിയിൽ നടന്ന ഒരു പൊതുപരിപാടിയ്ക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം.