india

ആന്റിഗ്വ: അണ്ടർ - 19 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്ടൻ ടോം പ്രെസ്റ്റ് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇംഗ്ളണ്ടിന് സംഭവിച്ചത്. ഇന്ത്യൻ ബൗള‌ർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഇംഗ്ളണ്ട് താരങ്ങൾ ഓരോരുത്തരായി നിരാശപ്പെടുത്തുകയായിരുന്നു. ഒടുവിൽ റിപ്പോ‌ർട്ട് ലഭിക്കുമ്പോൾ ഇംഗ്ളണ്ട് 18 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 62 റണ്ണെടുത്തിട്ടുണ്ട്.

ഓപ്പണർ ജോർജ് തോമസിനും മദ്ധ്യനിര ബാറ്റർ ജയിംസ് റെവിനും ഒഴിച്ച് വേറെയാ‌ർക്കും ഇന്ത്യൻ ബൗളിംഗിനു മുന്നിൽ കാര്യമായ ചെറുത്ത് നിൽപ്പ് നടത്താൻ സാധിച്ചില്ല. ജോ‌ർജ് തോമസ് 27 റണ്ണെടുത്ത് പുറത്തായി. 18 റണ്ണോടെ ജയിസ് റെവ് ക്രീസിലുണ്ട്. റണ്ണൊന്നുമെടുക്കാതെ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ഹോ‌ർട്ടനാണ് ഒപ്പം.

നാല് വിക്കറ്റെടുത്ത മീഡിയം പേസർ രാജ് ബാവയാണ് ഇംഗ്ളണ്ടിന്റെ നടുവ് ഒടിച്ചത്. രവികുമാർ രണ്ട് വിക്കറ്റുമെടുത്തു. വളരെ അച്ചടക്കത്തോടെയാണ് ഇന്ത്യയുടെ കൗമാരത്താരങ്ങൾ പന്തെറിഞ്ഞത്. ഇതുവരെ ഒരേയൊരു വൈഡ് മാത്രമാണ് എക്‌സ്ട്രാ റണ്ണായി ഇന്ത്യ വിട്ടുകൊടുത്തിട്ടുള്ളത്.

Wicket No. 4⃣ for Raj Bawa 👏 👏

6⃣th success with the ball for India U19 in the Final 👌 👌

Follow the match ▶️ https://t.co/p6jf1AXpsy#U19CWC #BoysInBlue #INDvENG pic.twitter.com/j6d6EfziIX

— BCCI (@BCCI) February 5, 2022