df

കൊച്ചി: വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ തദ്ദേശ സ്വയംഭരണ ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള തീയതി നീട്ടി. കാലാവധി മാർച്ച് 31 വരെയാണ് നീട്ടിയത്. 2021-22 വർഷത്തിൽ ലൈസൻസ് പുതുക്കാത്തവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. 2021-22 വർഷത്തെ ലൈസൻസ് പിഴയൊടുക്കി പുതുക്കിയവർക്ക് അവർ അടച്ച പിഴത്തുക റീഫണ്ട് ലഭിക്കാൻ അർഹതയുമുണ്ട്.