
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പൊലീസ് കേസെടുത്തു. എളമക്കര പൊലീസാണ് കേസെടുത്തത്. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് കേസ്. പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു.
അതേസമയം തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ ദിലീപെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തുന്ന ദിലീപിന്റേതെന്ന് ആരോപിക്കുന്ന രണ്ട് ശബ്ദരേഖകൾ ബാലചന്ദ്രകുമാർ ഇന്ന് പുറത്തുവിട്ടിരുന്നു. ദിലീപ് അനുജൻ അനൂപിന് ഉദ്യോഗസ്ഥരെ വധിക്കാൻ നിർദേശം നൽകുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.