
ദുബായ് : ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് പിൻവലിച്ച് യു.എ.ഇ. ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്ന 12 ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഇനി മുതൽ ബൂസ്റ്റർ ഡോസ് വാക്സിനെടുത്തവർക്ക് പോകാമെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതിയും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. ഇളവുകൾ പൂർണമായി വാക്സിനേഷൻ എടുത്ത ശേഷം അംഗീകൃത കൊവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മാത്രമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.പുതിയ തീരുമാനം ഇന്ന് മുതൽ മുതൽ പ്രാബല്യത്തിൽ വരും. കെനിയ, ടാൻസനിയ, എത്യോപ്യ, നൈജീരിയ, റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 12 ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നത്.
അതേ സമം ഫെബ്രുവരി 9 മുതൽ സൗദിയിലേക്ക് യാത്ര ചെയ്യുന്നവർ 48 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് നെഗറ്റീവ് പി.സി.ആർ ഫലം ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം.
സൗദിയിൽ നിന്നും പുറത്തേക്ക് സഞ്ചരിക്കാൻ എല്ലാ സൗദി പൗരന്മാരും കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.