
തിരുവനന്തപുരം: പുസ്തകമെഴുതാൻ ശിവശങ്കർ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പുസ്തകം ഇറങ്ങുന്നത് ഭരണതലത്തിൽ പലരും നേരത്തേ അറിഞ്ഞിരുന്നുവെന്ന പ്രചാരണമുണ്ട്.
അതേസമയം, സ്വപ്ന സുരേഷിന്റെ പല പരാമർശങ്ങളും കേന്ദ്ര ഏജൻസിയായ ഇ.ഡിയെ ന്യായീകരിക്കുന്നതാണെന്നും അത് അവർ കേന്ദ്ര ഏജൻസിയുടെ കളിപ്പാവയായതിനാലാണെന്നും സി.പി.എം കേന്ദ്രങ്ങൾ സംശയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനും ആ സംശയമില്ലാതില്ല. ബി.ജെ.പി വർദ്ധിതവീര്യത്തോടെ സ്വപ്നയെ ന്യായീകരിച്ചതും ഇതുമായി സി.പി.എം കേന്ദ്രങ്ങൾ കൂട്ടിവായിക്കുന്നു.
ലോകായുക്ത ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ച് രണ്ടാഴ്ചയിലധികമായിട്ടും ഗവർണർ ഒപ്പുവയ്ക്കാത്തതും അനിശ്ചിതത്വമുണ്ടാക്കുന്നു. പ്രതിപക്ഷത്തിന് പുറമേ, സി.പി.ഐ ഓർഡിനൻസിനെതിരെ രംഗത്തെത്തിയതും ഭരണമുന്നണിക്ക് തലവേദനയാണ്. മുഖ്യമന്ത്രി എത്തിയ ശേഷം നടത്തുന്ന കൂടിയാലോചനകൾ നിർണായകമാണ്.
ഗവർണറെയും മുഖ്യമന്ത്രിയെയും ഉറ്രുനോക്കുന്നു
ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെയും ഒപ്പിട്ടില്ല. ഓർഡിനൻസിന്റെ ആവശ്യകത ഗവർണറെ ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞാൽ അദ്ദേഹം ഒപ്പുവച്ചേക്കും. ഗവർണറുമായി നേരിട്ടോ ഫോണിലോ മുഖ്യമന്ത്രി സംസാരിച്ചെങ്കിലേ അനിശ്ചിതത്വം മാറൂ. മറ്റ് സംസ്ഥാനങ്ങളിലൊന്നും ലോകായുക്തയ്ക്ക് ഇല്ലാത്ത അധികാരങ്ങളാണ് കേരളത്തിലുള്ളതെന്ന് ഗവർണർക്ക് ബോദ്ധ്യമായിട്ടുണ്ട്.
പ്രമുഖനായ ഒരു നിയമവിദഗ്ദ്ധൻ നാളെ രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.