
ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയായ യുവനടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിലും സാനിയ സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസുമൊക്കെ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
വർക്കല ബീച്ചിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളുമാണ് കഴിഞ്ഞ ദിവസം സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഇതിൽ ബിക്കിനി ധരിച്ചുള്ള ഒരു ഫോട്ടോയും അതേ വസ്ത്രമണിഞ്ഞുള്ള നൃത്തം ചെയ്യുന്ന വീഡിയോയുമാണ് സാനിയ പോസ്റ്റ് ചെയ്‌തത്. . വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയെ അഭിനന്ദിച്ചുള്ള കമന്റുകൾക്കൊപ്പം തന്നെ സദാചാര കമന്റുകളും ലഭിക്കാൻ തുടങ്ങി.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാനിയ കമന്റുകൾക്ക് മറുപടി കൊടുത്തത്. ഫഹദ് ഫാസിൽ നായകനായ ജോജിയിലെ ഒരു രംഗത്തിന്റെ മേമേയാണ് സാനിയ സ്റ്റോറിയായി പങ്കുവച്ചത്.