
ബാങ്കോക്ക് : തായ്‌ലാൻഡ് ആസ്‌ട്രേലിയൻ എംബസിയിലെ സ്ത്രീകളുടെ കുളിമുറിയിൽ ഒന്നിലധികം ഒളികാമറ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. റോയൽ തായ് പൊലീസ്, ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തെന്ന് ആസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിനും സ്വകാര്യതയ്ക്കുമാണ് മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ജനുവരി 6നാണ് ഉദ്യോഗസ്ഥനെതിരെ ആസ്‌ട്രേലിയൻ എംബസി പരാതി നൽകിയതെന്ന് റോയൽ തായ് പൊലീസിന്റെ വിദേശകാര്യവിഭാഗം കമാൻഡർ ഖെമറിൻ ഹസ്സിരി പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം, എംബസിയിലെ സ്ത്രികളുടെ ശുചിമുറിയിലെ തറയിൽ ഒരു കാമറയുടെ മെമ്മറി കാർഡ് കണ്ടെത്തിയതിന് പിന്നാലെയാണ് ഒളികാമറവച്ച വിവരം പുറത്തറിയുന്നത്. എത്ര കാമറകൾഎത്രനാൾ സ്ഥാപിച്ചിരുന്നെന്ന് വിവരമില്ല. സംഭവത്തിൽ കടുത്ത സുരക്ഷാവീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.