
ലിമ : ഗാർഹിക പീഡനം സംബന്ധിച്ച ഭാര്യയുടെയും മകളുടെയും പരാതി വിവാദമായതിനെ തുടർന്ന് പെറുവിയൻ പ്രധാനമന്ത്രി ഹെക്ടർ വാലർ പിന്റോയെ പുറത്താക്കി. ഇതേ തുടർന്ന് മൂന്ന് ദിവസം മുമ്പ് അധികാരമേറ്റ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് പെറുവിയൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോ പറഞ്ഞു.അതേസമയം, ആരോപണങ്ങൾ നിഷേധിച്ച പിന്റോ ഗാർഹിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പ് വിജയിക്കുന്നതു വരെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക പീഡനക്കേസിൽ കുറ്റാരോപിതനായ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സീസർ ലാൻഡ അടക്കം മൂന്നു മന്ത്രിമാരും രംഗത്തുവന്നിരുന്നു. ഭാര്യയെ മർദ്ദിച്ചുവെന്നാണ് കേസ്.ഭാര്യയും യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ മകളും 62 കാരനായ പിന്റോക്കെതിരെ ഗാർഹിക പീഡനത്തിനു പരാതി നൽകിയിരുന്നുവെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്.രാജിവെക്കണമെന്ന് കോൺഗ്രസ് സ്പീക്കർ പിന്റോയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രസിഡന്റ് അദ്ദേഹത്തെ നീക്കിയത്. വിദേശ മന്ത്രി സീസർ ലണ്ടയുടെ നേതൃത്വത്തിൽ മൂന്ന് മന്ത്രിമാർ പിന്റോ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ടെലിവിഷനി