india

അണ്ടർ 19 ഏകദിന ലോകകപ്പിൽ ഇന്ത്യ ചാമ്പ്യൻമാർ

ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കി

രാജ് ബവയ്ക്ക് 5 വിക്കറ്റ്

ഇന്ത്യ ചാമ്പ്യൻമാരാകുന്നത് അഞ്ചാം തവണ

നോ​ർ​ത്ത് ​സൗ​ണ്ട് ​(​ആ​ന്റി​ഗ്വ​)​:​ ​അ​ണ്ട​ർ​ 19​ ​ഏ​ക​ദി​ന​ ​ലോ​ക​ കിരീടത്തിൽ വീണ്ടും ഇന്ത്യൻ മുത്തം. ഇന്നലെ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 4 വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ അഞ്ചാം തവണ അണ്ടർ 19 ഏകദിന ലോകകപ്പ് ചാമ്പ്യൻമാരായത്. ആദ്യം ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇം​ഗ്ല​ണ്ട് 44.5​ ​ഓ​വ​റി​ൽ​ 189​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി.​ മറുപടിക്കിറങ്ങിയ ഇന്ത്യ 47.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിൽ എത്തി (195/6) കിരീടം സ്വന്തമാക്കുകയായിരുന്നു. 5 വിക്കറ്റും 35 റൺസുമായി തകർപ്പൻ പ്രകടനം കാഴ്ചവച്ച രാജ് ബവയുടെ ഓൾറൗണ്ട് പ്രകനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 4 വിക്കറ്റെടുത്ത രവി കുമാറും നിർണായക സമയത്ത് കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത് അർദ്ധ സെഞ്ച്വറി നേടിയ ഉപനായകൻ ഷെയിക്ക് റഷീദും (50) നിഷാന്ത് സന്ധുവും (പുറത്താകാതെ 50) വിജയത്തിന് മികച്ച സംഭാവന നൽകി.

ചേസിംഗിൽ അക്കൗണ്ട് തുറക്കുന്നതിന് മുൻപേ ഓപ്പണർ അംഗ്രിഷ് രഘുവംഷിയെ നഷ്ടമായെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിര സമ്മർദ്ദത്തിലാകാതെ വിജയത്തിലേക്ക് എത്തുകയായിരുന്നു. ഹർനൂർ സിംഗ് (20), ക്യാപ്ടൻ യഷ് ധുൾ(17), ദിനേഷ് ബന (പുറത്താകാതെ 5 പന്തിൽ 13) എന്നിവരും ഭേദപ്പെട്ട പ്രകടനം ബാറ്റ്കൊണ്ട് കാഴ്ചവച്ചു.

നേരത്തേ ടോ​സ് ​നേ​ടി​യ​ ​ഇം​ഗ്ല​ണ്ട് ​നാ​യ​ക​ൻ​ ​ടോം​ ​പ്രെ​സ്റ്റ് ​ബാറ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ക​ണ​ക്കു​ ​കൂ​ട്ട​ലു​ക​ൾ​ ​തെ​റ്റി​ച്ച് ​തു​ട​ക്കം​ ​മു​ത​ൽ​ ​ഇ​ന്ത്യ​ൻ​ ​പേ​സ​‌​മാ​രാ​യാ​ ​ര​വി​ ​കു​മാ​റും​ ​രാ​ജ് ​ബ​വ​യും​ ​നി​റ​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു.​ ​ഇം​ഗ്ലീ​ഷ് ​ഇ​ന്നിം​ഗ്സി​ലെ​ ​ര​ണ്ടാം​ ​ഓ​വ​റി​ലെ​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​ഓ​പ്പ​ണ​ർ​ ​ജേ​ക്ക​ബ് ​ബെ​ത​ല്ലി​നെ​ ​(2​)​ ​വി​ക്ക​റ്റി​ന് ​മു​ന്നി​ൽ​ ​കു​ടു​ക്കി​ ​ര​വി​ ​കു​മാ​ർ​ ​ഇ​ന്ത്യ​യ്ക്ക് ​ആ​ദ്യ​ ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ ​ത​ന്റെ​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​ഇം​ഗ്ലീ​ഷ് ​നാ​യ​ക​ൻ​ ​ടോ​മി​ന്റെ​ ​കു​റ്റി​ ​തെ​റി​പ്പി​ച്ച് ​പൂ​ജ്യ​നാ​ക്കി​ ​മ​ട​ക്കി​ ​ര​വി​ ​കു​മാ​ർ​ ​അ​ടു​ത്ത​ ​വെ​ടി​പൊ​ട്ടി​ച്ചു.
തു​ട​ർ​ന്ന് ​രാ​ജ് ​ബ​വ​യു​ടെ​ ​ഊ​ഴ​മാ​യി​രു​ന്നു.​ ​ഓ​പ്പ​ണ​ർ​ ​ജോ​ർ​ജ് ​തോ​മ​സ് ​(27​)​ 13​-ാം​ ​ഓ​വ​റി​ലെ​ ​അ​വ​സാ​ന​ ​ര​ണ്ട് ​പ​ന്തു​ക​ളി​ൽ​ ​യ​ഥാ​ക്ര​മം​ ​വി​ല്യം​ ​ലു​ക്സ്റ്റ​ൺ​ ​(4​),​ ​ജോ​ർ​ജ് ​ബെ​ൽ​ ​(0​),​ ​രെ​ഹാ​ൻ​ ​അ​ഹ​മ്മ​ദ് ​(10​)​ ​എ​ന്നി​വ​ർ​ ​ബ​വ​യ്ക്ക് ​വി​ക്ക​റ്റ് ​സ​മ്മാ​നി​ച്ച് ​ഡ​ഗൗ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ​ 16.2​ ​ഓ​വ​റി​ൽ​ 61/6​ ​എ​ന്ന​ ​നി​ല​യി​ൽ​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യി​ലാ​യി​ ​ഇം​ഗ്ല​ണ്ട്.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​അ​ല​ക്സ് ​ഹോ​ർ​ട്ട​ൺ​ ​(10​)​ ​കൗ​ശ​ൽ​ ​താം​ബെ​യു​ടെ​ ​പ​ന്തി​ഷ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​യ​ഷ് ​ധു​ള്ലി​ന് ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി.​ ​ഒ​ര​റ്റ​ത്ത് ​വി​ക്ക​റ്റ് ​വീ​ഴു​മ്പോ​ഴും​ ​പ​ത​റാ​തെ​ ​പി​ടി​ച്ചു​ ​നി​ന്ന​ ​ജ​യിം​സ് ​റ്യൂ​ ​(95​)​ ​പി​ന്നീ​ടെ​ത്തി​യ​ ​ജ​യിം​സ് ​സെ​യി​ൽ​സു​മാ​യി​ ​(​പു​റ​ത്താ​കാ​തെ​ 34​)​ ​ചേ​ർ​ന്ന് ​വ​ൻ​ ​ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ഇം​ഗ്ല​ണ്ടി​നെ​ ​ക​ര​ക​യ​റ്റി.​ 91​/7​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​ഇ​രു​വ​രും​ ​എ​ട്ടാം​ ​വി​ക്ക​റ്റി​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 93​ ​റ​ൺ​സാ​ണ് ​ഇം​ഗ്ലീ​ഷ് ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ​ഇം​ഗ്ലീ​ഷ് ​സ്കോ​ർ​ 184​ൽ​ ​വ​ച്ച് ​റ്യൂ​വി​നെ​ ​താം​ബെ​യു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ര​വി​കു​മാ​ർ​ ​വീ​ണ്ടും​ ​ഇ​ന്ത്യ​യ്ക്ക് ​ബ്രേ​ക്ക് ​ത്രൂ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​പ​ക​ര​മെ​ത്തി​യ​ ​തോ​മ​സ് ​ആ​സ്പി​ൻ​വാ​ളി​നും​ ​(0​)​ ​ആ​ ​ഓ​വ​റി​ൽ​ ​ര​വി​ ​മ​ട​ക്ക​ടി​ക്ക​റ്റ് ​ന​ൽ​കി.​ ​ലാ​സ്റ്റ് ​മാ​ൻ​ ​ജോ​ഷ്വ​ ​ബൊ​യി​ഡ​നെ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ദി​നേ​ശ് ​ബ​ന​യു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ബ​വ​ ​ഇം​ഗ്ലീ​ഷ് ​ഇ​ന്നിം​ഗ്സി​ന് ​തി​ര​ശീ​ല​യി​ടു​ക​യാ​യി​രു​ന്നു.​ ​ബ​വ​യു​ടെ​ ​അ​ഞ്ചാം​ ​വി​ക്ക​റ്റു​കൂ​ടി​യാ​യി​രു​ന്നു​ ​ഇ​ത്.