
ഗച്ചിബൗളി: റുപേ പ്രൈം വോളിബാള്‍ ലീഗ് ആദ്യ സീസണിന് ഹൈദാരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആവേശോജ്വല തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചു. സ്‌കോർ: 15-12, 15-11, 15-11, 15-10, 13-15. രോഹിത് കുമാറിന്റെയും അമിത് ഗുലിയയുടെയും മിന്നും പ്രകടനമാണ് ഹൈദരാബാദിന് ലീഗിലെ ആദ്യവിജയം സമ്മാനിച്ചത്.