
ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. ലതാ മങ്കേഷ്‌കറുടെ മരണം വാക്കുകൾക്കതീതമായ വേദനയാണെന്ന് പ്രധാനമന്ത്രി മോദി അനുശോചിച്ചു.
'ലതാ ദീദി നമ്മളെ വിട്ടുപിരിഞ്ഞു. ഒരിക്കലും നികത്താനാകാത്ത ശൂന്യത ബാക്കിവച്ചാണ് അവർ വിടവാങ്ങുന്നത്. ഇന്ത്യൻ സംസ്‌കാരത്തിന്റെ അതികായകയെന്ന നിലയിൽ വരുംതലമുറകൾ അവരെ ഓർക്കും. ലതാ ദീദിയുടെ മരണത്തിൽ ഇന്ത്യക്കാർക്കൊപ്പം ഞാനും ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
I am anguished beyond words. The kind and caring Lata Didi has left us. She leaves a void in our nation that cannot be filled. The coming generations will remember her as a stalwart of Indian culture, whose melodious voice had an unparalleled ability to mesmerise people. pic.twitter.com/MTQ6TK1mSO
— Narendra Modi (@narendramodi) February 6, 2022
ലതാ മങ്കേഷ്‌കറുടെ നേട്ടങ്ങൾ സമാനതകൾ ഇല്ലാത്തതായി നിലനിൽക്കുമെന്നും, വിയോഗം ഹൃദയഭേദകമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ലതാ മങ്കേഷ്‌കര്‍ സംഗീതലോകത്തിന് നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു.
Home Minister Amit Shah offers condolences after the passing away of singing legend Lata Mangeshkar
— ANI (@ANI) February 6, 2022
"It is not possible to put into words her contribution to the music world. Her death is a personal loss for me," he tweets pic.twitter.com/mQ6upjj86m
സുവർണ നാദം അനശ്വരമായി നിലനിൽക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.