vasthu

കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ഏറെ ആശങ്കപ്പെടുന്ന കാലഘട്ടമാണിത്. പരീക്ഷ സമയം ആകുമ്പോൾ സമ്മർദ്ദം ഇരട്ടിയായി വർദ്ധിക്കുകയും പതിവാണ്. എന്നാൽ ചില കാര്യങ്ങൾ പഠന കാലഘട്ടത്ത് പിന്തുടരുന്നതിലൂടെ പരീക്ഷയെ ഉൾപ്പെടെ വളരെ ഏളുപ്പത്തിൽ നേരിടാൻ കഴിയും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. മാതാപിതാക്കൾ ഇക്കാര്യങ്ങൾ ചെയ്ത് നൽക്കുന്നതിലൂടെ കുട്ടികൾക്ക് വലിയ വിജയം നേടാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ള.

പഠന ഉപകരണങ്ങൾ സൂക്ഷിക്കുന്നതിലുമുണ്ട് കാര്യം

കുട്ടികൾ പഠന ഉപകരണങ്ങൾ അലസമായി ചിതറിയിടുന്നത് പല വീട്ടിലേയും പതിവ് കാഴ്ചയാണ്. എന്നാൽ ഇത് കുട്ടികളുടെ പഠന മികവിനെ വളരെ പ്രതികൂലമായി ബാധിക്കുമെന്നാണ് വാസ്തു ശാസ്ത്രം വ്യക്തമാക്കുന്നത്.

വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ പുസ്തകങ്ങളും പഠന സാമഗ്രികളും സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ കുട്ടികളുടെ പഠന മേശയും ഈ ദിശയിൽ സ്ഥാപിക്കുന്നതാണ് നല്ലത്.

വീട് വൃത്തിയായി സൂക്ഷിക്കാറില്ലേ? നിങ്ങളുടെ കുട്ടിയുടെ ഭാവിയെ ബാധിക്കാം

വീടിന്റെ വടക്ക് കിഴക്കും തെക്ക് പടിഞ്ഞാറും വാസ്തു ദിശകൾ അലങ്കോലപ്പെടാതെ സൂക്ഷിക്കുക. ഈ ഭാഗം വൃത്തിയില്ലാതെ സൂക്ഷിക്കുന്ന സാഹചര്യത്തിൽ ആ വീട്ടിൽ വസിക്കുന്ന കുട്ടികളുടെ പഠനത്തിലെ ഏകാഗ്രത പൂർണമായി നഷ്ടപ്പെട്ടു പോകാൻ ഇടയാക്കുമെന്നാണ് വാസ്തു ശാസ്‌ത്രം വ്യക്തമാക്കുന്നത്. കൂടാതെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടി ആശയക്കുഴപ്പത്തിലാകാനും ഇത് കാരണമാകാം. പഠന മേശ വൃത്തിയും വെടിപ്പുമുള്ളതായിരിക്കാനും ശ്രദ്ധിക്കണം.

ഈ ദിശയിലാണോ കുട്ടി പഠിയ്‌ക്കാൻ ഇരിക്കുന്നത്, എങ്കിൽ പാടില്ല


കുട്ടികൾ പലപ്പോഴും ശരിയായ ദിശയിൽ ഇരുന്ന് പഠിയ്ക്കാറില്ല. എന്നാൽ ഇക്കാര്യത്തിലും ചിലത് ശ്രദ്ധിക്കാനുണ്ട്. വടക്ക് പടിഞ്ഞാറ് ദിശയിൽ നടത്തുന്ന പഠനം വ്യർത്ഥമാണെന്ന് വാസ്തു പറയുന്നു. അതിനാൽ മാതാപിതാക്കൾ കുട്ടികൾ പഠനത്തിനായി തിരഞ്ഞെടുക്കുന്ന ദിശയും ശ്രദ്ധിക്കണം.