pentagon-

അമേരിക്കയിൽ അതി സുരക്ഷാ മേഖലയിൽ കടന്ന് കയറിയ പിടക്കോഴി പിടിയിൽ. പ്രതിരോധ ആസ്ഥാനമായ പെന്റഗൺ സുരക്ഷാമേഖലയ്ക്ക് സമീപത്തായിട്ടാണ് കോഴി കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ആനിമൽ വെൽഫെയർ ഓർഗനൈസേഷനാണ് കോഴി പിടിയിലായ വിവരം പുറത്ത് വിട്ടത്. ആർലിങ്ടണിലെ ആനിമൽ വെൽഫെയർ ലീഗ് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഈ വിവരം പങ്കു വച്ചത്. ഇവരുടെ ഒരു തൊഴിലാളിയുടെ കൈവശമാണ് ഇപ്പോൾ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത കോഴിയുള്ളത്. പിടിയിലായ കോഴിക്ക് ഹെന്നിപെന്നി എന്ന പേരാണ് നൽകിയത്. തവിട്ടുനിറത്തിലുള്ളകോഴി വെസ്റ്റേൺ വിർജീനിയയിലെ ചെറിയ ഫാമിലാണ് ഇപ്പോഴുള്ളത്.