സ്ഫടികം പുറത്തിറങ്ങി വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ഇന്നും ചിത്രം ടിവിയിൽ വരുമ്പോൾ കാണുന്ന ഒരുപാടാളുകൾ ഉണ്ട്. ചിത്രത്തിൽ മോഹൻലാലിനെ പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരാളാണ് അതിലെ പൊലീസ് വേഷം അവതരിപ്പിച്ച ജോർജും.

സിനിമ പുറത്തിറങ്ങിയതിന് ശേഷം സ്ഫടികം ജോർജ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സ്ഫടികത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ മറക്കാനാകാത്ത ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
'ചെന്നൈയിലെ വാണ്ടല്ലൂരിൽ വച്ച് ഫൈറ്റ് സീൻ എടുക്കുമ്പോൾ, മോഹൻലാൽ പാറമടയിൽ നിന്ന് ജീപ്പ് ഓടിച്ച് വരികയാണ്. ഞാൻ മുകളിൽ നിന്ന് താഴേക്ക് ചാടണം. ആക്ഷൻ പറഞ്ഞു, ചാടി. പക്ഷേ പെട്ടെന്ന് എന്റെ വെയിറ്റ് മൂലം മാറാൻ കഴിഞ്ഞില്ല. വണ്ടി തൊട്ടടുത്ത് വന്ന് എന്റെ നെഞ്ചിൽ കയറുമെന്ന് മനസിലായപ്പോൾ ഞാൻ മാറി. പക്ഷേ കാല് മാറിയില്ല. കാലിൽ കൂടെ വണ്ടി കയറിയിറങ്ങി പോയി. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.'-അദ്ദേഹം പറഞ്ഞു.