owaisi-

ഹൈദരാബാദ് : ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് മടങ്ങവേ അസദുദ്ദീൻ ഒവൈസിയുടെ കാറിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവത്തിൽ ജീവൻ രക്ഷപ്പെട്ട ഒവൈസിക്ക് വേണ്ടി ഒരു വ്യാപാരി 101 ആടുകളെ ബലി നൽകി. ഒവൈസിയുടെ സുരക്ഷയ്ക്കും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കുവാനാണ് 101 ആടുകളെ ബലിയർപ്പിച്ചത്. ഞായറാഴ്ച ഹൈദരാബാദിലെ ബാഗ്ഇജഹനാരയിലാണ് മൃഗങ്ങളെ ബലി നൽകിയത്. പരിപാടിയിൽ മലകപേട്ട് എംഎൽഎയും എഐഎംഐഎം നേതാവുമായ അഹമ്മദ് ബലാല പങ്കെടുത്തു.


ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഒവൈസിയുടെ കാറിന് നേരെ അക്രമികൾ വെടിയുതിർത്തത്. ഫെബ്രുവരി 3 ന് ആക്രമണം നടന്നതിന് പിന്നാലെ പ്രിയ നേതാവിന് സുരക്ഷയ്ക്കും ദീർഘായുസിനും വേണ്ടി ഒവൈസിയുടെ പാർട്ടിക്കാർ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നുണ്ട്.

ആക്രമണത്തിന് പിന്നാലെ അസദുദ്ദീൻ ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം താത്പര്യം അറിയിച്ചുവെങ്കിലും അദ്ദേഹം അത് നിരസിച്ചു.