murder-case-

ഭോപ്പാൽ : ഇരുപത്തിയേഴുകാരിയായ സർക്കാർ ഉദ്യോഗസ്ഥയുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി. ഖണ്ട്വ മുനിസിപ്പൽ കോർപ്പറേഷനിൽ അസിസ്റ്റന്റ് ക്ലാസ് 3 ക്ലാർക്കായ രജനി മസാരയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം ഇവരുടെ വിവാഹനിശ്ചയമായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷമാണ് യുവതിയെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി.

വാടക വീട്ടിൽ തനിച്ച് താമസിച്ചിരുന്ന യുവതിയെ കാണുവാനായി ഒരു യുവാവ് പതിവായി എത്തിയിരുന്നതായി അയൽവാസികൾ പറയുന്നു. ഈ യുവാവ് രജനിയുമായി പ്രണയത്തിലായിരുന്നെന്നും, യുവതിയുടെ വിവാഹം ഉറപ്പിച്ചതിനാലുള്ള വിഷമത്തിലാണ് കുറ്റകൃത്യം ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രജനിയുടെ അമ്മ മകളെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി. പിറ്റേന്ന്, ശനിയാഴ്ച രജനിയെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് തറയിൽ രക്തം കണ്ടത്. ഉടൻ പൊലീസിനെ അറിയിക്കുകയും. തെരച്ചിലിൽ രജനിയുടെ മൃതദേഹം വാട്ടർ ടാങ്കിൽ നിന്ന് കണ്ടെടുത്തുകയുമായിരുന്നു. കാണാതായ യുവാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.