
പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം അനുഭവപ്പെടാം. കുറച്ചധികം നേരം ജോലി ചെയ്യുകയോ, ദീർഘദൂര യാത്രകൾ ചെയ്യുകയോ, രാത്രിയിൽ ഉറക്കമില്ലാതിരിക്കുകയൊക്കെ ആണെങ്കില്‍ ക്ഷീണം തോന്നാം. എന്നാൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കിൽ അത്തരക്കാര്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. ഭക്ഷണക്രമത്തില്‍ ആവശ്യമുള്ള പോഷകങ്ങള്‍ ഇല്ലാത്തതും ക്ഷീണത്തിന് കാരണമാകാം.
പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, അയൺ, പൊട്ടാസ്യം, കാത്സ്യം, തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ക്ഷീണം മാറാന്‍ സഹായിക്കുന്ന ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചീര ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. നേന്ത്രപ്പഴത്തിലെ പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു ഊര്‍ജ്ജദായകമായ പഴങ്ങളിൽ ഒന്നാണ്. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിച്ചാല്‍ ശരീരത്തിന്‍റെ ഊര്‍ജ്ജനില നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഇരുമ്പ്, കൊളീന്‍, വിറ്റാമിന്‍ ഡി, വൈറ്റമിന്‍ ബി-12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.