
പനാജി : ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്നലെ ഗോവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരുന്ന വെർച്വൽ റാലി റദ്ദാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കേണ്ടിയിരുന്ന പ്രധാനമന്ത്രിയുടെ വെർച്വൽ റാലിയും പ്രകടന പത്രികാ പ്രകാശനവും മറ്റ് അനുബന്ധ പാർട്ടി പരിപാടികളും മാറ്റിവച്ച വിവരം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് അറിയിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് നോർത്ത് ഗോവ മണ്ഡലത്തിലെ വോട്ടർമാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സംസ്ഥാനത്ത് ഇന്നലെ നടത്താനിരുന്ന സന്ദർശനവും റദ്ദാക്കിയതായി സാവന്ത് വ്യക്തമാക്കി.