
തിരുവനന്തപുരം: അപകടങ്ങളിൽപ്പെട്ടവർക്ക് ആശ്വാസവുമായി കാൽനൂറ്റാണ്ടായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എസ്.പി. ഫോർട്ട് ആശുപത്രി സിൽവർ ജൂബിലി നിറവിൽ. ആയിരക്കണക്കിന് പേരെ മരണത്തിൽ നിന്നും അതിലേറെപ്പേരെ വൈകല്യങ്ങളിൽ നിന്നും പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ എസ്.പി. ഫോർട്ട് ഹെൽത്ത്കെയർ ഗ്രൂപ്പ് ട്രോമാ കെയർ രംഗത്തെ ശ്രദ്ധേയരാണ്.
ഡോ.ചെറിയാൻ എം. തോമസിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ഡോക്‌ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമാണ് ഏത് മെഡിക്കൽ എമർജൻസികളിലും ലോകോത്തര ചികിത്സ കൃത്യസമയത്ത് ലഭ്യമാക്കാൻ സജ്ജരായുള്ളത്.
1998ലെ റിപ്പബ്ളിക് ദിനത്തിൽ എസ്. പോറ്റിവേലുവാണ് എസ്.പി. ഫോർട്ട് ആശുപത്രിക്ക് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ മകൻ ഡോ.പി. അശോകനാണ് ഇന്ന് എസ്.പി. ഫോർട്ട് ഹെൽത്ത്കെയർ ഗ്രൂപ്പിനെ നയിക്കുന്നത്. ഒരു ട്രോമാ കെയർ സെന്റർ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ 24 മണിക്കൂറും സജ്ജം. ഡോ.പി. അശോകനൊപ്പം ഡയറക്‌ടർമാരായി പി. മുരുകൻ, പി. സുബ്രഹ്മണ്യൻ എന്നിവരുമുണ്ട്.
ലോകോത്തര ചികിത്സ
ഗുണമേന്മയുള്ള ചികിത്സ കൃത്യസമയത്ത് ലഭ്യമാക്കുകയാണ് എസ്.പി. ഫോർട്ടിന്റെ മുഖമുദ്ര. കേരളത്തിലെ ആദ്യത്തെ ഐ.എസ്.ഒ അംഗീകാരമുള്ള ആശുപത്രി എന്ന പെരുമയും എസ്.പി. ഫോർട്ടിന് സ്വന്തമാണ്.
24 മണിക്കൂറും അത്യാഹിത സർജറിക്കുള്ള സൗകര്യങ്ങൾ, 15 ഓർത്തോ ഡോക്‌ടേഴ്സിന്റെ സേവനം, മൈക്രോ വാസ്‌കുലർ സർജറി, തൊറാസിക് സർജറി, മാക്‌സിലോ ഫേഷ്യൽ സർജറി, ഹൈപ്പർ ബാരിക് ഓക്‌സിജൻ തെറാപ്പി, 27 സ്പെഷ്യാലിറ്റികളിലായി 80ഓളം ഡോക്‌ടർമാർ, 700ഓളം ആരോഗ്യ പ്രവർത്തകർ, ലാപ്രോസ്‌കോപ്പിക് സർജറി, ഗൈനക്കോളജി, നെഫ്രോളജി, ഡയബറ്റോളജി പീഡിയാട്രിക്‌സ്, ഇ.എൻ.ടി., ന്യൂറോളജി, സൈക്യാട്രി തുടങ്ങിയവയും ഹോസ്‌പിറ്റലിന്റെ ഭാഗമാണ്.
സാമൂഹിക പ്രതിബദ്ധതയിലും മുന്നിൽ
എസ്.പി. ഫോർട്ട് ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ രണ്ടാം ആശുപത്രി എസ്.പി. ഫോർട്ട് ഹെൽത്ത് പ്ളസ് പ്രവർത്തനം ആരംഭിച്ചു. നഴ്‌സിംഗ്, കോളേജ്, എസ്.പി. ആദർശ് ഫൗണ്ടേഷൻ, ആനന്ദസായി ബാലസദനം ഓർഫനേജിലുള്ളവർക്ക് 10 വർഷമായി സൗജന്യ ചികിത്സ, സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് കുറഞ്ഞനിരക്കിൽ ചികിത്സയും ഡയാലിസിസും, ദക്ഷിണേന്ത്യയിൽ ആദ്യമായി വേർസിയസ് സർജിക്കൽ റോബോട്ടിക് സിസ്‌റ്റമുള്ള ഹൈടെക് സർജിക്കൽ സെന്ററായ വെൽഫോർട്ട് ഹോസ്‌പിറ്റൽ, സബ്സിഡി നിരക്കിൽ ശസ്ത്രക്രിയ തുടങ്ങിയവയും എസ്.പി. ഫോർട്ടിനെ ശ്രദ്ധേയരാക്കുന്നു.
 എസ്.പി. ഫോർട്ട് ആശുപത്രിക്ക് ലഭിച്ച ദക്ഷിണ കേരളത്തിലെ ഏറ്റവും മികച്ച ആക്‌സിഡന്റ് ആൻഡ് ട്രോമ കെയർ പ്രവാസി ഭാരതി പുരസ്‌കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എസ്.പി. ഫോർട്ട് ഹെൽത്ത്കെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടറും ചെയർമാനുമായ ഡോ.പി. അശോകന് സമ്മാനിച്ചിരുന്നു.
 ഇൻഷ്വറൻസ് അലർട്‌സിന്റെ മികച്ച ടീം ഒഫ് ഡോക്‌ടേഴ്‌സ് പുരസ്‌കാരവും ആശുപത്രിക്ക് ലഭിച്ചു.