vbhghg

ന്യൂയോർക്ക് : എല്ലാ മതങ്ങളോടുമുള്ള വെറുപ്പും വിദ്വേഷവും അതിക്രമങ്ങളും തടയാൻ ലോകരാജ്യങ്ങൾ ഒന്നിച്ച് മുന്നോട്ട് വരണമെന്ന് യു.എന്നിൽ ആവശ്യപ്പെട്ട് ഇന്ത്യ. അഫ്ഗാനിലെ പുരാതനമായ ബമിയൻ ബുദ്ധപ്രതിമ തകർക്കപ്പെട്ട സംഭവം എടുത്തു പറഞ്ഞാണ് യു.എന്നിലെ ഇന്ത്യയുടെ പ്രത്യേക പ്രതിനിധി ടി.എസ് തിരുമൂർത്തി സംസാരിച്ചത്. വിവധ മതവിഭാഗങ്ങളോടുള്ള വെറുപ്പിന്റെ ഭാഗമായി ഏതൊക്കെ രീതിയിലുള്ള അനിഷ്ട സംഭവങ്ങൾ നടക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഫ്ഗാനിൽ സംഭവിച്ചതെന്ന് തിരുമൂർത്തി പ്രസ്താവിച്ചു. പാകിസ്ഥാനുൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്ലാമോഫോബിയയെക്കുറിച്ച് സംസാരിക്കുമ്പോഴും ഹിന്ദുമതമുൾപ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ്. വസുദേവ കുടുംബകം (ലോകം എന്നത് ഒരൊറ്റ കുടുംബം)​ എന്ന ഇന്ത്യൻ വിശ്വാസത്തിന്റെ ചുവടു പിടിച്ച് ,​ എല്ലാ ജാതി മത വിഭാഗങ്ങൾക്കും തുല്യപരിഗണന ലഭിക്കണമെന്നും മതത്തിന്റെ പേരിൽ ആരും വിഭജിക്കപ്പെടരുതെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്നും തിരുമൂർത്തി കൂട്ടിച്ചേർത്തു.