
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ മോർഫ് ചെയ്ത ചിത്രം ട്വീറ്റ് ചെയ്ത സംഭവത്തിൽ തിരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടി ബി.ജെ.പിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് മുസ്ലിം സമുദായാംഗമെന്ന് സൂചിപ്പിക്കുന്ന തരത്തിലെ ചിത്രം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.