latha

ഞാനടക്കമുള്ള എത്രയെത്ര തലമുറകളുടെ മാനസഗുരുവായിരുന്നു ലതാജി.അത്രയും പഠിക്കാനുള്ള റഫറൻസായിരുന്നു ലതാജിയുടെ പാട്ടുകൾ.ഏതെല്ലാം ജോണറുകളിലുള്ള പാട്ടുകളാണവ .പാട്ടിനായി ഭൂമിയിലേക്കു വന്ന അവതാരമായിരുന്നു ആ മഹാഗായിക.എല്ലാ പാട്ടുകാരുടെയും ഗുരു. ലതാജിയുടെ ഭൗതികദേഹം മാത്രമേ പോകുന്നുള്ളു.ആ ശബ്ദസൗകുമാര്യം എന്നും നിലനിൽക്കും.ലതാജി മരിക്കില്ല.ലതാജിയുടെ പാട്ടുകൾ കേട്ടാണ് ഞാൻ വളർന്നത്.ആജാരേ പരദേശി,, ലഗ് ജാ ഗലേ അടക്കം എത്രയെത്ര ഗാനങ്ങൾ.അനുഗൃഹീതമായ ആ ആത്മാവ് എന്നും നിലനിൽക്കും.ലതാജി പാടിയ അവിസ്മരണീയ ഗാനങ്ങളും.