kk

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ. ഫേ‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് റഹ്മാൻ മഹാഗായികയെ അനുസ്മരിച്ചത്. ഗായിക മാത്രമല്ല ഇന്ത്യയുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും ഹിന്ദി, ഉറുദു ബംഗാളി കവിതകളുടെ ആത്മാവു കൂടിയായിരുന്നു ലതാജി എന്ന് അദ്ദേഹം പറയുന്നു. എനിക്ക് ലതാ മങ്കേഷ്‌കറുമായുള്ള അനുഭവം അച്ഛനില്‍ നിന്നാണ് തുടങ്ങുന്നത്. ഞാന്‍ ചെറുതായിരിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അദ്ദേഹത്തിന്റെ കട്ടിലിന് അടുത്തായി ലതാജിയുടെ ഒരു ചിത്രമുണ്ടായിരുന്നു. ആ മുഖം കണ്ടുകൊണ്ടാണ് അച്ഛന്‍ എഴുന്നേല്‍ക്കുന്നത്. അതില്‍ നിന്ന് ആത്മവിശ്വാസം ഉള്‍ക്കൊണ്ട് റെക്കോര്‍ഡിങ്ങിന് പോകും. അവിടെ നിന്നാണ് അത് ചതുടങ്ങുന്നത്. പിന്നീട് എനിക്കും ലഭിച്ചു. ലതാജിക്കൊപ്പം കുറച്ച് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ എനിക്കായി. അവര്‍ക്കൊപ്പം പാടി, ഷോകളില്‍ ഒന്നിച്ച് പെര്‍ഫോം ചെയ്തുവെന്ന് എ.ആര്‍. റഹ്മാന്‍ പറയുന്നു.

ദിൽസേ,​ രംഗ് ദെ ബസന്തി തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ചിരുന്നു. ദിൽസേയിലെ ജിയ ജലേ എന്ന ഗാനം വൻജനപ്രീതി നേടിയിരുന്നു.