
രാജ്ഭവൻ ഗോവ: ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ നിര്യാണത്തിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള അനുശോചനം രേഖപ്പെടുത്തി. ജന്മം കൊണ്ട് ഗോവൻ പാരമ്പര്യമുള്ള അവരുടെ ജീവിതം ഗോവയിലെ പ്രശസ്‌തമായ മങ്കേഷി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ലതാ മങ്കേഷ്‌കർ എന്ന പേര് കൈവന്നതും ഇതുമായി ചേർന്നാണ്.
ലതാ മങ്കേഷ്‌കറുടെ സ്വർഗതുല്യമായതും ശ്രവണമധുരവുമായ ശബ്ദം പകരംവയ്‌ക്കാനില്ലാത്തതാണ്. രാജ്യത്ത് ആകമാനമുളള ജനഹൃദയങ്ങളിൽ ആ ശബ്ദം എന്നും നിലനിൽക്കുമെന്ന് പി.എസ് ശ്രീധരൻ പിളള അനുസ്‌മരിച്ചു. ലതാ മങ്കേഷ്‌കറുടെ കുടുംബത്തിന് സംഭവിച്ച നഷ്‌ടത്തിൽ അനുശോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.