
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്‌ച നടത്തി. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂര്‍ നീണ്ടു. ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയിലിരിക്കവെയാണ് യാണ് കൂടിക്കാഴ്ച. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്. ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായാണ് വിവരം.
ഞായറാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് മുഖ്യമന്ത്രി ദുബായില്‍നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. വൈകിട്ട് തിരുവനന്തപുരത്ത് എത്തി.മന്ത്രിസഭായോഗം അംഗീകരിച്ച ലോകായുക്ത നിയമഭേദഗതി ഗവര്‍ണറുടെ അംഗീകാരം ലഭിക്കാന്‍ അയച്ചിരുന്നു. തുടർന്ന് വൈകുന്നേരം ആറ് മണിയോടെ മുഖ്യമന്ത്രി രാജ്ഭവനിലെത്തുകയായിരുന്നു. .