1752ലാണ് ആധുനിക ശാസ്‌ത്രം വൈദ്യുതി കണ്ടെത്തുന്നത്. ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ പട്ടംപറത്തിയുളള പരീക്ഷണത്തിൽ വൈദ്യുതി കണ്ടെത്തി. മൈക്കിൾ ഫാരഡെ, ഐൻസ്‌റ്റിൻ അങ്ങനെ നിരവധി ശാസ്‌ത്രജ്ഞർ വൈദ്യുതി പരീക്ഷണങ്ങൾ നടത്തി. മൈക്കിൾ ഫാരഡെ വൈദ്യുതിയുടെ പിതാവ് എന്നാണറിയപ്പെടുന്നത്. പണ്ട് ഈജിപ്‌തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങൾ നൈൽ നദിയുടെ മിന്നൽ പിണറുകളാണ് എന്ന് ചില ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

എന്നാൽ വൈദ്യുതി ആദ്യം കണ്ടെത്തിയത്, വൈദ്യുതി ഉൽപാദനത്തിന്റെ രസതന്ത്ര സമവാക്യം കണ്ടെത്തിയത് അഗസ്‌ത്യനാണ്. കുംഭസംഭവനായ അഗസ്‌ത്യമുനി നാലായിരത്തോളം വർഷം പഴക്കമുളള അഗസ്‌ത്യ സംഹിതയിൽ വൈദ്യുതി ഉൽപാദനത്തെ കുറിച്ചും വൈദ്യുതി നിർമ്മാണത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. മൺകുടത്തിൽ രസവാദ വിദ്യയിലൂടെയാണ് അഗസ്‌ത്യമുനി ഈ വിദ്യ കണ്ടെത്തിയത്.