pvl

ഹൈദരാബാദ്: ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൈം വോളിബോൾ ലീഗിലെ രണ്ടാം മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ 3-2ന് പരാജയപ്പെടുത്തി. സ്കോർ 15-13, 15-11, 11-15, 15-13, 11-15. ഈ ജയത്തോടെ അഹമ്മദാബാദ് ടീം രണ്ട് പൊയിന്റ് സ്വന്തമാക്കി. അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ അംഗമുത്തുവാണ് കളിയിലെ കേമൻ.

ആദ്യ സെറ്റിൽ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെങ്കിലും റയാൻ മീഹന്റെയും ഷോൺ ടി ജോണിന്റെയും നിർണായക സ്പൈക്കുകളാണ് അഹമദാബാദ് ടീമിന് കരുത്ത് പക‌ന്നത്. രണ്ടാം സെറ്റിൽ 7-4ന് അഹമദാബാദ് ആധിപത്യം പുലർത്തി. ബ്രൂണോ ഡfസിൽവ തകർപ്പൻ സ്‌പൈക്കിലൂടെ ചെന്നൈയുടെ പ്രതീക്ഷകൾ ഉയർത്തിയെങ്കിലും അഹമദാബാദിനെ പിടിച്ചുകെട്ടാൻ അത് മതിയായിരുന്നില്ല. ഒടുവിൽ 15-11ന് ഡിഫൻഡർമാർ രണ്ടാം സെറ്റും സ്വന്തമാക്കി.

മൂന്നാം സെറ്റിലും അംഗമുത്തു തന്റ ഗംഭീര സ്‌പൈക്കുകൾ തുടർന്നു. എങ്കിലും നിർണായകമായ ക്രെഡ് സൂപ്പർ പൊയിന്റ് നേടിയ ചെന്നൈ 12-11ന്റെ നിർണായക ലീഡ് സ്വന്തമാക്കി.തുടർന്ന് മൂന്നാം സെറ്റ് 15-11ന് ചെന്നൈ സ്വന്തമാക്കിയതോടെ അഹമദാബാദിന് സ്‌പൈക്ക് നഷ്ടമായി. ക്യാപ്റ്റൻ മുത്തുസാമിയുടെ രണ്ട് സ്പൈക്കുകൾ നാലാം സെറ്റിൽ ഡിഫൻഡേഴ്സിനെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി. പക്ഷേ തുടർച്ചയായി രണ്ട് ക്രെഡ് സൂപ്പർ പൊയിന്റുകൾ നേടിയ ചെന്നൈ 11-10 ന്റെ ലീഡ് സ്വന്തമാക്കി. പക്ഷേ മുത്തുസാമിയുടെ ഗംഭീര സ്‌പൈക്കും ഷോൺ ടി ജോണിന്റെ ഒരു ബ്ലോക്കും അഹമദാബാദിന് നാലാം സെറ്റിൽ 15-13ന്റെ വിജയം നേടികൊടുത്തു.

അഞ്ചാം സെറ്റിൽ 9-3ന് ചെന്നൈ ബ്ലിറ്റ്‌സ് ആറ് പോയിന്റിന്റെ വമ്പൻ ലീഡ് നേടുകയും ഫെർണാണ്ടോ ഗോൺസാലസിന്റെ തകർപ്പൻ ഫിനിഷിൽ അവസാന സെറ്റ് 15-11ന് ചെന്നൈ സ്വന്തമാക്കുകയും ചെയ്തു.

നാളെ കാലിക്കറ്റ് ഹീറോസ് കൊൽക്കത്ത തണ്ടർബോൾട്ട്സിനെ നേരിടും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.