sputnik

ന്യൂഡൽഹി: റഷ്യയുടെ സിംഗിൾ ഡോസ് വാക്സിൻ സ്പുട്നിക്ക് ലൈറ്റിന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. ഡി സി ജി ഐ ഇന്ത്യയിൽ അനുമതി നൽകുന്ന ഒൻപതാമത്തെ കൊവിഡ് വാക്സിനാണ് സ്പുട്നിക് ലൈറ്റ്. കഴിഞ്ഞ ദിവസം ചേർന്ന വിദഗ്ധ സമിതി വാക്സിന്റെ അടിയന്തര ഉപയോഗ അനുമതിക്ക് വേണ്ടി ശുപാർശ ചെയ്തിരുന്നു. രാജ്യത്ത് മൂന്ന് ഘട്ട പരീക്ഷണം പൂർത്തിയാക്കിയതിന് ശേഷമാണ് സ്പുട്നിക് ലൈറ്റിന് അനുമതി നൽകിയിരിക്കുന്നത്. ബൂസ്റ്റർ ഡോസ് ആയിട്ടായിരിക്കും സ്പുട്നിക് ലൈറ്റ് നൽകുകയെന്നാണ് ലഭിക്കുന്ന വിവരം.