
മുംബയ്: ഭാരതം മുഴുവൻ കണ്ണീരണിഞ്ഞ കറുത്ത ദിനമായിരുന്നു ഇന്നലെ. ഇന്ത്യയുടെ വാനമ്പാടി സംഗീതലോകത്തോട് വിട പറഞ്ഞ ദിവസം. എട്ട് പതിറ്റാണ്ടു നീണ്ട സംഗീതജീവിതം അവസാനിപ്പിച്ച് ലതാമങ്കേഷ്കർ എന്ന മഹാഗായിക കഴിഞ്ഞ ദിവസം വിടച്ചൊല്ലി. വൈകിട്ട് ആറ് മണിക്ക് മുംബയ് ശിവാജി പാർക്കിൽ നടന്ന സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധിപേർ എത്തിയിരുന്നു. ചടങ്ങിനിടയിലെ അനേകം ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. അക്കൂട്ടത്തിൽ ആരാധകരുടെ ഹൃദയം കവർന്ന് ഏറെ ചർച്ചയാവുകയാണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ ചിത്രം.
ലതാമങ്കേഷ്‌കറിന് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്ന ഷാരൂഖിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഹാഗായികയ്ക്ക് ആദരവ് അർപ്പിച്ചശേഷം ദുവ ചെയ്യുന്ന ഷാരുഖിന്റെ ചിത്രങ്ങൾക്ക് താഴെ താരത്തെ വാഴ്ത്തിപാടി നിരവധി ആരാധകരാണ് ചിത്രങ്ങൾ പങ്കുവച്ചത്. മാനേജർ പൂനം ദമാനിയക്കൊപ്പമാണ് ഷാരൂഖ് എത്തിയത്. ഈ ദിനത്തിലെ ഏറ്റവും മികച്ച ചിത്രം എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ വൈറലാവുന്നത്.
Shah Rukh Khan and his manager Pooja Dadlani paid tribute to music legend #LataMangeshkar and prayed for her.
— Christopher Kanagaraj (@Chrissuccess) February 6, 2022
PIC OF THE DAY. pic.twitter.com/UYBbVrMCiY
ഷാരൂഖ് ഖാൻ ആരാണ് എന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങൾ എന്നും രാജ്യം കണ്ട ഏറ്റവും വലിയ താരമെന്നും ചിലർ ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രി സന്നിഹിതനായിരുന്നിട്ടും ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയ താരമെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു.
These two pictures is enough to tell you who is Shah Rukh Khan ❤️🇮🇳 pic.twitter.com/OqFK54xVAH
— VEER ❤️ (@veersrkian555) February 6, 2022
Just a random day for Megastar Shah Rukh Khan, he took all Spotlight even when Nation's PM was present there.
— Arijit (@SRKian_Arijit) February 6, 2022
Simply He has become The Biggest Star, This Country has ever seen. pic.twitter.com/45FUTJeHJP
"Every time I think that there are million bad things being said about me, I know to counter them there are billion good things felt about me" - Shah Rukh Khan pic.twitter.com/Bt5olRqV52
— αdil (@ixadilx) February 6, 2022
#ShahRukhKhan pay their last respect to #LataMangeskar 🙏❤️
— Asfaque Srkian (@AsfaqueSRKian) February 6, 2022
A man with golden heart Shah Rukh Khan ❤️ pic.twitter.com/9DOsxPfSUK
മഹാഗായിക ലതാമങ്കേഷ്കർക്ക് രാജ്യവും സംഗീതലോകവും കണ്ണീരോടെ ഇന്നലെ വിട നൽകി. ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഇന്നലെ രാവിലെ 8.12നായിരുന്നു അന്ത്യം. 92 വയസായിരുന്നു. വിവാഹം വേണ്ടെന്നുവച്ച് സംഗീതത്തിൽ മുഴുകിയ ധന്യ ജീവിതം. എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യുഗത്തിൽ മുപ്പത്തഞ്ചോളം ഭാഷകളിലായി നാല്പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ചു. നെല്ല് എന്ന മലയാള സിനിമയിലെ ഗാനവും ഇതിൽപ്പെടുന്നു. ആയിരത്തിലേറെ ബോളിവുഡ് സിനിമകളിൽ പാടി.
കൊവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8നാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 28ന് രോഗലക്ഷണങ്ങൾ കണ്ടതോടെ വെന്റിലേറ്ററിലാക്കിയിരുന്നു. നില മെച്ചപ്പെട്ടതോടെ വെന്റിലേറ്റർ മാറ്റിയെങ്കിലും ശനിയാഴ്ച രാത്രി ഗുരുതരമാവുകയും വീണ്ടും വെന്റിലേറ്ററിലാക്കുകയും ചെയ്തു. കൊവിഡാനന്തര സങ്കീർണതകളാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.