girl

പൊതുവെ പെൺകുട്ടികൾക്ക് അച്ഛനോടായിരിക്കും കൂടുതൽ അടുപ്പം എന്ന് പറയാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പെൺകുട്ടികളെ ഭാരമായി കാണുന്ന ചിലർ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരത്തിലുള്ളവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് ഇത്.

ഭക്ഷണം കഴിക്കാതെ ജോലിയ്ക്കു പോകുന്ന തന്റെ പിതാവിനെയോർത്ത് കരയുന്ന കൊച്ചുപെൺകുട്ടിയാണ് വീഡിയോയിലുള്ളത്. 'പെൺമക്കൾ ഭാരമായി കാണുന്നവർ ഈ വിഡിയോ കാണണം' എന്ന അടിക്കുറിപ്പോടെ ഒരു മാദ്ധ്യമപ്രവർത്തകനാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

पापा की इतनी फिक्र "ये होती है. बेटीयां" जिन लोगों को बेटीयां बोझ लगती वो एक वार वीडियो जरूर देख ले.@chitraaum @pankajjha_ @manojmuntashir pic.twitter.com/SxOfVfyLv4

— Journalist Naveen Raghuvanshi (@RaghuvanshiLive) February 4, 2022

വീഡിയോയുടെ തുടക്കത്തിൽ എന്തിനാണ് കരയുന്നത് എന്ന് അമ്മ കുട്ടിയോട് ചോദിക്കുകയാണ്. പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ സങ്കടത്തിന്റെ കാരണം പറയുകയാണ് അവൾ. അച്ഛൻ രാവിലെ ഭക്ഷണമൊന്നും കഴിക്കാതെയാണ് ജോലിയ്ക്ക് പോയതെന്നും, വൈകുന്നേരം വരെ ജോലി ചെയ്യുന്നത് ഭക്ഷണമില്ലെതെയാണെന്നും കുട്ടി പറയുന്നു. തുടർന്ന് അച്ഛന് ഭക്ഷണം കൊടുത്തുവിട്ടിട്ടുണ്ടെന്ന് പറഞ്ഞ് അമ്മ അവളെ സമാധാനിപ്പിക്കാൻ നോക്കുകയാണ്.