
മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ജനപ്രിയയായ താരമാണ് ഐശ്വര്യ ലക്ഷ്മി. 2014ൽ മോഡലായി കരിയർ ആരംഭിച്ച ഐശ്വര്യ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. താൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളെ പറ്റി മനസ് തുറക്കുകയാണ് ഐശ്വര്യ. ഇതുവരെ തനിക്ക് ലഭിച്ചതെല്ലാം വളരെ നല്ല കഥാപാത്രങ്ങളാണ്. എന്നാൽ അതിനേക്കാൾ മികച്ച കഥാപാത്രങ്ങൾ കിട്ടണമെന്നാണ് ആഗ്രഹിക്കുന്നത്. പണ്ട് ശോഭന ചെയ്തതുപോലുള്ള കഥാപാത്രങ്ങൾ, ഇപ്പോൾ സാമന്ത, നയൻ താര, സായ് പല്ലവി എന്നിവർ ചെയ്യുന്നത് പോലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന് താൽപര്യമുണ്ടെന്നും താരം തുറന്ന് പറയുന്നു. ഫെയിം ആണോ കാശാണോ പ്രധാനം എന്ന ചോദ്യത്തിന് കാശാണ് പ്രധാനം എന്നും ഐശ്വര്യ പറയുന്നുണ്ട്. വീഡിയോ കാണാം.