vineeth-sreenivasan

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ 'ഹൃദയ'ത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ താരങ്ങൾ. വിനീത് ശ്രീനിവാസനൊപ്പം സെറ്റിൽ ഉണ്ടായ അനുഭവങ്ങളും താരങ്ങൾ പങ്കുവയ്ക്കുന്നു. ഷൂട്ടിങ്ങിനിടെ ഡയലോഗ് തെറ്റിയാൽ വിനീതേട്ടൻ കൈയടിക്കും. അത്രയും കൂൾ ആണ് ആൾ. ചിത്രത്തിലുള്ള ഓരോ അഭിനേതാക്കളുടെയും അഭിമുഖങ്ങൾ പാതിരാത്രി വരെയിരുന്ന് അദ്ദേഹം കാണാറുണ്ടെന്നും താരങ്ങൾ പറയുന്നു. ചിത്രത്തിലെ ചെറിയ വേഷം ചെയ്യുന്ന ആളാണെങ്കിൽ പോലും അത്രയും ശ്രദ്ധയോടെയാണ് അദ്ദേഹം ഓരോ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരുന്നതെന്നും താരങ്ങൾ പറയുന്നു. വീഡിയോ കാണാം.