dileep-nadhirshah

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ. 'ദൈവം വലിയവനാണ്' എന്നാണ് നാദിർഷയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

നാദിർഷ സംവിധാനം ചെയ്ത 'കേശു ഈ വീടിന്റെ നാഥൻ' ആണ് ദിലീപിന്റെതായി അവസാനം റിലീസായ ചിത്രം. ഉർവശിയായിരുന്നു നായിക. ഡിസംബർ 31നായിരുന്നു ചിത്രം ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്തത്.


വധഗൂഢാലോചന കേസിൽ ദിലീപ്, സഹോദരൻ അനൂപ്,സഹോദരീ ഭർത്താവ് സുരാജ് എന്നിവരടക്കം ആറ് പേർക്കാണ് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.