
മലയാള സിനിമയിലും തമിഴ് സിനിമയിലുമൊക്കെ ബാലതാരമായി തിളങ്ങിയ നടിയാണ് അനിഖ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടെ അനിഖ വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ ആരാധകരുടെ മനം കവരാറുണ്ട്.
അത്തരത്തിൽ പുതിയ ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് അനിഖ ഇപ്പോൾ. ഗോൾഡൻ ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റിസ്വാൻ ആണ് താരത്തെ സുന്ദരിയാക്കിയത്. ഐഷ മൊയ്തുവാണ് ചിത്രങ്ങൾ പകർത്തിയത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. മോഹൻലാല്‍ അടക്കമുള്ള താരങ്ങളുടെ മകളുടെ വേഷങ്ങളിൽ തിളങ്ങിയ അനിഖ തമിഴിൽ അജിത്തിന്റെ മകളായും എത്തിയിരുന്നു.