
തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25 വരെ നീട്ടി. 2021 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2021ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധമയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. കഥാചിത്രങ്ങള്‍ ഓപ്പൺ ഡി.സി.പി. (അൺഎൻക്രിപ്റ്റഡ്) അല്ലെങ്കിൽ ബ്ലൂ-റേ ആയി സമർപ്പിക്കേണ്ടതാണ്. 25 രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരകം, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്, സൈനിക് സ്കൂൾ പി.ഒ, കഴക്കൂട്ടം, തിരുവനന്തപുരം- 695585 എന്ന വിലാസത്തിൽ അയയ്ക്കുക. www.keralafilm.com