
ഇറ്റാനഗർ: അരുണാചൽപ്രദേശിലെ വടക്ക് കിഴക്കൻ മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ സൈന്യം ഹിമപാതത്തിൽ മുങ്ങിപ്പോയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന ഏഴ് സൈനികർ മഞ്ഞിൽ കുടുങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കമെംഗ് സെക്ടറിലെ ഉയർന്ന പ്രദേശത്ത് ഇന്നലെയാണ് സംഭവം നടന്നത്.
സംഭവസ്ഥലത്തേയ്ക്ക് രക്ഷാപ്രവർത്തനത്തിനായി സേന പ്രത്യേക സംഘത്തെ അയച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായും സൈന്യം പ്രസ്താവനയിൽ അറിയിച്ചു.