
മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് ഇന്ന് രാവിലെയാണ് ഡിസ്‌ചാർജ് ആയത്. ഇത് രണ്ടാം ജന്മമാണെന്നും പാമ്പുപിടിത്തം തുടരുമെന്നും വാവ ആശുപത്രിയിൽ എത്തിയ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
വഴി നീളെ വാവയെ കാണാൻ നാട്ടുകാരുടെ നീണ്ടനിര തന്നെ ദൃശ്യമായിരുന്നു. ഷാളണിയിച്ചും സെൽഫി എടുത്തുമാണ് ചിലർ സ്നേഹം പ്രകടിപ്പിച്ചതെങ്കിൽ, പ്രായമേറിയ സ്ത്രീകൾ കൈകൾ ഉയർത്തി പ്രാർത്ഥിക്കുന്നതും കാണാമായിരുന്നു.
തനിക്കെതിരെ വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്ന് വാവ സുരേഷ് പറഞ്ഞു. പാമ്പ് പിടിത്തം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്തുവച്ചായിരുന്നു സുരേഷിന് പാമ്പ് കടിയേറ്റത്. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില സാധാരണനിലയിലായതോടെയാണ് ഇന്ന് രാവിലെ ഡിസ്ചാർജ് ചെയ്തത്.