scz

ബ്രിട്ടീഷ് മാർക്കറ്റിനുശേഷം വിജയരാഘവനും സംവിധായകൻ നിസാറും വീണ്ടുമൊരു മാർക്കറ്റ് കഥയുമായി ഒന്നിക്കുന്നു. റാത്തപ്പള്ളി മാർക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി ഒരു പ്രധാന വേഷത്തിലെത്തുന്നു. ഫെബ്രുവരി 20 ന് അങ്കമാലിയിൽ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. നിസാറിന്റെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് ബ്രിട്ടീഷ് മാർക്കറ്ര്. ജഗതി ശ്രീകുമാ‌ർ, അഞ്ജു അരവിന്ദ്, സുധീഷ്, വിജയരാഘവൻ തുടങ്ങിയവരായിരുന്നു ബ്രിട്ടീഷ് മാർക്കറ്റിലെ അഭിനേതാക്കൾ. റാത്തപ്പള്ളി മാർക്കറ്റും പൂർണമായും ഒരു ആക്ഷൻ ചിത്രമായിരിക്കും. ജയേഷ് മൈനാഗപ്പള്ളിയാണ് റാത്തപ്പള്ളി മാർക്കറ്റിന്റെ തിരക്കഥാകൃത്ത്. ശിവ മീനാച്ചി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പൂച്ചാക്കൽ ആണ് ചിത്രം നിർമ്മിക്കുന്നത്. എഡിറ്റർ: സന്ദീപ് നന്ദകുമാർ, കഥ: ബിജി കെ.ആർ.