gurmeet

ന്യൂഡൽഹി : 2002ൽ തന്റെ മാനേജരെ കൊലപ്പെടുത്തിയ കേസിലും അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലും ജയിൽ ശിക്ഷയനുഭവിക്കുന്ന കുപ്രസിദ്ധ ആൾ ദൈവവും പഞ്ചാബിലെ ദേരാ സച്ചാ സൗദ സംഘടനയുടെ തലവനുമായ ഗുർമീത് റാം റഹിം സിംഗിന് 21 ദിവസത്തേക്ക് പരോൾ അനുവദിച്ചു.

ഇന്നലെ വൈകിട്ട് ഹരിയാനയിലെ റോഹ്‌ത്തകിലെ സുനാരിയ ജയിലിൽ നിന്ന് ഇയാൾ പുറത്തിറങ്ങി.

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഇയാൾക്കെതിരെ 2017ലാണ് ബലാത്സംഗ ആരോപണം ഉയർന്നത്. ഇതിന് 20 വർഷമാണ് തടവ്.

രോഗിയായ മാതാവിനെ കാണാനും വൈദ്യ പരിശോധനയ്ക്കുമായി ഇയാൾക്ക് നേരത്തെ മൂന്ന് അടിയന്തര പരോളുകൾ ലഭിച്ചിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ഗുർമീതിന് ഇപ്പോൾ പരോൾ അനുവദിച്ചിരിക്കുന്നത്.